കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം
കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ങആഅ, ങഇഅ, ങടര (ങമവേമാമശേര)െ, ഘഘആ തുടങ്ങിയ കോഴ്‌സുകളിലേക്കു കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കു കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ നേടിയ മൂന്നാംസ്ഥാനമാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. മേല്‍ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാ ക്രമത്തില്‍ ഹാജരാക്കണം.
അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതതു കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം.
കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌പോര്‍ട്‌സ് നേട്ടത്തിന് മാര്‍ക്ക് അനുവദിക്കുന്നത്.
ഇതുസംബന്ധിച്ച് യൂനിവേഴ്‌സിറ്റി പുറപ്പടുവിച്ച പ്രോസ്പക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കൂ.
2016ലെ കുസാറ്റ് എക്‌സാമിന്റെ പ്രോസ്‌പെക്ടസ് പ്രകാരം സമര്‍പ്പിച്ച അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ എന്നിവ സഹിതം കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജൂലൈ 29നു രാവിലെ 10നു നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."