HOME
DETAILS

വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി ഗ്രീഷ്‌മോത്സവം

  
backup
May 19 2017 | 21:05 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d



മാള: മധ്യ വേനലവധിക്കാലത്തും വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികളിലൂടെ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോപൗണ്ടില്‍ നടന്ന ഗ്രീഷ്‌മോത്സവം ശ്രദ്ധേയമായി. കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു വന്ന മാങ്ങ ചക്ക തേങ്ങ ഗ്രീഷ്‌മോത്സവം വേറിട്ട അനുഭവമായി. പ്രകൃതിയെ കുട്ടികള്‍ തൊട്ടറിയുക, പഴയകാലത്തിന്റെ ഓര്‍മ്മകള്‍ കുട്ടികളിലേക്ക് പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തിയ ഗ്രീഷ്‌മോത്സവത്തില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 19 വയസ്സില്‍ താഴെയുള്ള അറുപതില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. ഓരോ ദിവസവും മാങ്ങ, ചക്ക, തേങ്ങ എന്നിവ മാറിമാറിയുള്ള വിഭവങ്ങളോടെയാണ് കുട്ടികള്‍ക്ക് ഉച്ചകഞ്ഞി നല്‍കിയത്. പഴയകാല ഓര്‍മ്മകള്‍ അയവിറക്കുന്ന തരത്തില്‍ പ്ലാവില കയില്‍ ഉപയോഗിച്ചാണ് അതാത് ദിവസത്തെ വിഭവങ്ങളോടെ കഞ്ഞി കുടിച്ചത്. പാട്ടുകളും മറ്റ് കലാരുപങ്ങളും ഒപ്പമുണ്ടായിരുന്ന ഗ്രീഷ്‌മോത്സവത്തിന്റെ അവസാന ദിവസം സമ്മാനവും നല്‍കിയാണ് കുട്ടികളെ യാത്രയാക്കിയത്. വി.ഇ.ഒ സി.വി ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രീഷ്‌മോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാന്തകുമാരിയാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് എന്‍.ഡി പോള്‍സണ്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ സദാനന്ദന്‍, ടി.എ ഷെമീര്‍, സില്‍വി സേവ്യാര്‍, മുഹമ്മദ് ഫൗസി, ഓസ്‌കാര്‍ ജോണ്‍സന്‍, എം.കെ ഡേവീസ്, നന്ദിത വിനോദ്, ഗീത മോഹനന്‍ തുടങ്ങിയവര്‍ ഗ്രീഷ്‌മോത്സവത്തില്‍ സന്നിഹിതരായിരുന്നു. അംഗന്‍വാടി ടീച്ചര്‍മാര്‍ക്കായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി കഴിഞ്ഞ ദിവസം നടന്നു. മഴക്കാലപൂര്‍വ്വ ശുചീകരണങ്ങളേയും മുന്‍കരുതലുകളേയും കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസീര്‍ ക്ലാസ് നയിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള 15 ദിവസത്തെ തയ്യല്‍ പരിശീലന ക്യാമ്പും ഇവിടെ നടന്നു വരികയാണ്. സ്‌കൂള്‍ തുറക്കും മുന്‍പെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണവുമടക്കം അധ്യയന സമയത്തെ പോലെ ശബ്ദമുഖരിതമാണിപ്പോള്‍ സ്‌കൂള്‍ വളപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago