HOME
DETAILS
MAL
രോഗികളുെട പേരുപറഞ്ഞ് തട്ടിപ്പ് നടത്തുന്നുവെന്ന് മുഖ്യമന്ത്രി
backup
June 24 2019 | 20:06 PM
തിരുവനന്തപുരം: വാഹനങ്ങളില്‍ നിര്‍ധന രോഗികളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇടുക്കിയിലെ വണ്ടന്‍മേട്, പത്തനംതിട്ട പൊലിസ് സ്റ്റേഷന്‍ പരിധി എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടുകേസുകളിലും രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സമ്മതപത്രമോ അനുവാദമോ വാങ്ങിയിട്ടില്ല. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."