ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നമില്ല; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ല. അദ്ദേഹത്തെ പ്രവേശിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നങ്ങളൊന്നുമില്ലെന്നുകണ്ട് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജ്ജ്ചെയ്തു.
ഇ.സി.ജി, രക്തസമ്മര്‍ദ പരിശോധനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. വീണ്ടും രക്തസാമ്പിളുകള്‍ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
കോടതിയില്‍ ഇന്ന് ഹാജരാക്കും
പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. 11 മണിയോടെയാണ് ഹാജരാക്കുകയെന്നാണ് സൂചന. ഇന്നലെ രാത്രി എട്ടു മണിക്കാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇന്നു രാത്രി എട്ടുമണി വരെ ഹാജരാക്കാന്‍ സമയമുണ്ട്.
അതിനിടെ, കോടതിയില്‍ ഹാജരാക്കുന്ന സമയത്തുതന്നെ ബിഷപ്പ് ജാമ്യാപേക്ഷയും സമര്‍പ്പിക്കും. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിച്ചുവെന്നും നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ ചോദ്യംചെയ്യലിന് ഹാജരായതും ചൂണ്ടിക്കാണിച്ചായിരിക്കും ജാമ്യാപേക്ഷ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."