മണ്ണും മനുഷ്യനും: സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2016ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേക്ഷന്‍സ് വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. 'മണ്ണും മനുഷ്യനും' എന്നതാണ് വിഷയം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്കുതെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ കാഷ് അവാര്‍ഡിനു പുറമേ ശില്‍പവും സാക്ഷ്യപത്രവും ലഭിക്കും.
കൂടാതെ പത്തു പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോട്ടോഗ്രഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രിയായി അയയ്ക്കുന്ന ഫോട്ടോകളുടെ വലിപ്പം 18' ത 12'' ആകണം. കളര്‍ ഫോട്ടോകള്‍ (ലേസര്‍ പ്രിന്റുകള്‍ ഒഴികെ) മാത്രമേ സ്വീകരിക്കൂ. മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.
അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ 'സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് 2016' എന്ന് എഴുതിയിരിക്കണം. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത്
ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തില്‍ 2016 ഓഗസ്റ്റ് 10നു വൈകിട്ട് അഞ്ചിനു മുന്‍പായി എന്‍ട്രികള്‍ ലഭിക്കണം.അപേക്ഷാഫോമും നിബന്ധനകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."