HOME
DETAILS

ക്യാബിനറ്റ് റാങ്കോടെ സി.പി.ഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കും

  
backup
June 24 2019 | 21:06 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b1%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%bf


തിരുവനന്തപുരം: ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ഒല്ലൂര്‍ എം.എല്‍.എ കെ. രാജനാണ് ചീഫ് വിപ്പ്. സര്‍ക്കാര്‍ രൂപീകരണവേളയില്‍ ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവിയോട് പാര്‍ട്ടി വിയോജിച്ചിരുന്നു.


ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഇ.പി ജയരാജനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ സി.പി.എമ്മിനോട് ചീഫ് വിപ്പ് സ്ഥാനം ചോദിച്ചുവാങ്ങുകയായിരുന്നു. സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ അധിക സാമ്പത്തിക ചെലവ് വരുമെന്നുകണ്ടാണ് ഒരു വര്‍ഷം മുന്‍പ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ഏറ്റെടുക്കാതിരുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്യാബിനറ്റ് റാങ്ക് നല്‍കി പി.സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയതില്‍ ശക്തമായ വിമര്‍ശനം നടത്തിയത് സി.പി.ഐ നേതാക്കളായിരുന്നു. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്നായിരുന്നു സി.പി.ഐ നേതാക്കളുടെ ആരോപണം. പ്രളയ പുനര്‍നിര്‍മാണത്തിന് പാടുപെടുന്ന ഈ സമയത്ത് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
സി. ദിവാകരന്‍, ഇ. ചന്ദ്രശേഖരന്‍, മുല്ലക്കര രത്‌നാകരന്‍, സി. ചന്ദ്രന്‍, കെ.ആര്‍ ചന്ദ്രമോഹന്‍ എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, ഇവരുടെ വിമര്‍ശനങ്ങളെ തള്ളിയാണ് പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.


ഖജനാവിന് ബാധ്യത 7.5 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ ഓരോ രൂപയും നിര്‍ണായകമാണെന്ന് ആവര്‍ത്തിക്കുമ്പോഴാണ് വര്‍ഷം 7.5 കോടിയിലേറെ രൂപ ഖജനാവിന് ബാധ്യത വരുത്തുന്ന ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സി.പി.ഐ തീരുമാനിച്ചത്. മന്ത്രിമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിന് ലഭിക്കും.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മാത്രമാണ് ചീഫ് വിപ്പിന്റെ ആവശ്യമുള്ളത്. സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ വിപ്പ് നല്‍കേണ്ട ആവശ്യവുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago