തുണിസഞ്ചി തട്ടിപ്പ്: ടെന്‍ഡര്‍ നടപടി കര്‍ശനമാക്കി സപ്ലൈകോ; പിഴ ഈടാക്കും
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റുകള്‍ക്കായുള്ള തുണിസഞ്ചി തട്ടിപ്പ് തടയാന്‍ ജാഗ്രത പാലിച്ച് സപ്ലൈകോ. തുണിസഞ്ചിക്കു മറവിലെ തട്ടിപ്പ് തടയാന്‍ ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി. കരാറുകാര്‍ കെട്ടിവയ്‌ക്കേണ്ട തുക ഒരു ലക്ഷമായി ഉയര്‍ത്തിയതിനു പുറമേ, കുടുംബശ്രീ യൂനിറ്റുകളില്‍നിന്നു സഞ്ചി നേരിട്ട് വാങ്ങുന്നതും അവസാനിപ്പിച്ചു.
കരാര്‍ എറ്റെടുക്കുന്നവര്‍ തുണിസഞ്ചി സമയത്തിന് എത്തിക്കാതിരിക്കുന്നതാണ് അഴിമതിക്കു കാരണമാകുന്നതെന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍. ഇതു തടയാന്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കും. ഇതനുസരിച്ച് കരാറില്‍ പങ്കെടുക്കുന്ന സ്വകാര്യ കമ്പനികള്‍ കെട്ടിവയ്‌ക്കേണ്ട തുക അന്‍പതിനായിരത്തില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തും. കരാര്‍ ഏറ്റെടുത്ത ശേഷം വിതരണം ചെയ്യാതെ പിന്‍മാറിയാല്‍ പിഴ ഈടാക്കും.
കുടുംബശ്രീ യൂനിറ്റുകളില്‍നിന്നു നേരിട്ട് തുണിസഞ്ചി വാങ്ങുന്നത് ഒഴിവാക്കും. പകരം കുടുംബശ്രീ മിഷനുമായിട്ടായിരിക്കും കരാര്‍. പണമിടപാടും അവരുമായിത്തന്നെ. ഇപ്പോള്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് ഏതു കുടുംബശ്രീ യൂനിറ്റില്‍നിന്നും നേരിട്ടു സഞ്ചി വാങ്ങാം.
ഇതിന്റെ മറപിടിച്ചാണ് പാലക്കാട്ടെ ചില കുടുംബശ്രീ യൂനിറ്റുകള്‍ തമിഴ്‌നാട്ടിലെ വിലകുറഞ്ഞ സഞ്ചി വാങ്ങി നല്‍കി പണം തട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."