HOME
DETAILS

തീരദേശ മേഖലയില്‍ ചിട്ടി തട്ടിപ്പ് വ്യാപകം;ഇരകളില്‍ ഒരാള്‍ക്ക് ക്രൂര മര്‍ദനം

  
backup
May 19 2017 | 21:05 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


കയ്പമംഗലം: തീരദേശ മേഖലയില്‍ ചിട്ടിക്കമ്പനികളുടെ പേരിലുള്ള തട്ടിപ്പ് വ്യാപകമാവുന്നു. ദരിദ്ര കുടുംബങ്ങളുടെ ആധാരങ്ങള്‍ ചിട്ടിക്കമ്പനികളില്‍ ഈടുവച്ച് ഭീമമായ തുകകള്‍ കൈക്കലാക്കിയാണ് ജനങ്ങളെ തട്ടിപ്പിന്നരയാക്കുന്നത്.
തട്ടിപ്പിന്നിരയായി വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതിനോടൊപ്പം ഇരകള്‍ക്ക് തട്ടിപ്പ് നടത്തിയ വ്യക്തിയില്‍ നിന്ന് ഭീഷണിയും മര്‍ദനവും ഏല്‍ക്കേണ്ടി വരുകയും ചെയ്യുന്നതായി പരാതിയുണ്ട്. തട്ടിപ്പിന് ഇരയായവരില്‍പ്പെട്ട ഓട്ടോഡ്രൈവറായ കയ്പമംഗലം പുതിയവീട്ടില്‍ മജീദിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. ചിട്ടിക്കമ്പനികളുടെ മറവില്‍ വ്യാപക തട്ടിപ്പു നടത്തിയ മതിലകത്തു വീട്ടില്‍ മായിന്‍കുട്ടി സുലൈമാനാണ് മജീദിനെ മര്‍ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മജീദിന്റെ ആധാരം ഉപയോഗിച്ച്  ഏഴര ലക്ഷം രൂപയുടെ  മൂന്നു കുറികളില്‍ നിന്നായി പതിനെട്ട് ലക്ഷം രൂപയുടെ ബാധ്യതയാണ് മജീദിന് സുലൈമാന്‍ വരുത്തി വച്ചത്. ഇതില്‍ രണ്ടു ലക്ഷത്തി എണ്‍പത്തി എണ്ണായിരം രൂപ മാത്രമാണ് മജീദിന് ലഭിച്ചത്. തട്ടിപ്പിനെതിരെ മജീദ് പൊലിസില്‍ പരാതി നല്‍കിയതിന്റെ പേരിലാണ് സുലൈമാന്‍ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തത്. മജീദിന്റെ കൈവശമുണ്ടായിരുന്ന തുകയും തട്ടിയെടുക്കാനുള്ള ശ്രമവും തട്ടിപ്പുവീരന്‍ സുലൈമാന്‍ നടത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ മൂലം മജീദിന്റെ പണം നഷ്ടമായില്ല. പെനിന്‍സൂല, ന്യൂട്രിച്ചൂര്‍, നമ്പര്‍ വണ്‍, തൃശൂര്‍ സബ്‌സ്‌ക്രൈബര്‍, ഠാണ കൂറീസ് തുടങ്ങിയ ചിട്ടിക്കമ്പനികളിലൂടെയാണ് സുലൈമാന്‍ തട്ടിപ്പുകളേറെയും നടത്തിയിട്ടുള്ളത്. 2012ല്‍ മതിലകം പ്രദേശത്ത് സുലൈമാന്‍ നടത്തിയ തട്ടിപ്പുകളില്‍ മതിലകം പൊലിസ് കേസെടുക്കാതിരുന്നതിനിലാണ് ഇയാള്‍ കൂടുതല്‍ തട്ടിപ്പുകളിലേക്ക് നീങ്ങാന്‍ കാരണമെന്നാണ് ഇരകള്‍ ആരോപിക്കുന്നത്. ഇതിന് മുന്‍പും തട്ടിപ്പിന്നിരയായ 65 വയസ്സുള്ള പട്ടിക ജാതിക്കാരനും സുലൈമാന്റെ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. അന്നും പൊലിസ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇരകള്‍ കുറ്റപ്പെടുത്തുന്നു. പൊലിസിന്റെ നിഷേധാത്മക നിലപാടിനെതിരെ നിരവധി പ്രക്ഷോപങ്ങളും നടന്നിരുന്നു.
സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുള്ള ചിട്ടിക്കമ്പനികളുടെ അവിഹിത ഇടപെടല്‍ തട്ടിപ്പു നടത്തുന്നതിന് സുലൈമാന് തുണയായി. ആധാരം ഇരകള്‍ക്ക് കൈമാറാതെ കോടതി മുഖേന ഇരകളുടെ കിടപ്പാടം കൈക്കലാക്കനുള്ള ശ്രമത്തിലാണ് ചിട്ടിക്കമ്പനികള്‍. മൂന്നും അഞ്ചും സെന്റ് സ്ഥലമുള്ളവരും തട്ടിപ്പിന്നിരയായവരില്‍ പെടും. തട്ടിപ്പിന്നിരയായവരുടെ മുഴുവന്‍ കേസുകളും ഒരു പ്രത്യേക അന്വേഷണ ഏജന്‍സിയെ എല്‍പ്പിച്ച് തട്ടിപ്പു നടത്തിയ ചിട്ടിക്കമ്പനികക്കെതിരെ കേസെടുത്ത് എത്രയും പെട്ടെന്ന് ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നടപടി കൈകൊള്ളണമെന്നാണ് തട്ടിപ്പിന്നിരയായവരുടെ സമരസമിതിയുടെ ആവശ്യം. തട്ടിപ്പിന്നിരയായവരുടെ ആധാരങ്ങള്‍ തിരികെ നല്‍കുക, തട്ടിപ്പു നടത്തിയ സുലൈമാന്റെ വസ്തു വകകള്‍ കണ്ടുകെട്ടുക,
ഇരകള്‍ക്ക് നീതി നിഷേധിച്ച പൊലിസിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ആഭ്യന്തര വകുപ്പിനും ഡി.ജി.പിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സമര സമിതി അംഗങ്ങള്‍. മജീദിനെ കൂടാതെ പള്ളായിപീടികയില്‍ ഹംസ, അന്തിക്കാട്ട് സുബ്രഹ്മണ്യന്‍, ചിറയത്ത് ഉണ്ണികൃഷ്ണന്‍, കോരിശ്ശേരി അംബിക രാധാകൃഷ്ണന്‍, പെരിഞ്ഞശ്ശേരി ഭാസുര സുബ്രഹ്മണ്യന്‍, പുഴങ്കരയില്ലത്ത് ജമാല്‍, മതിലകത്തു വീട്ടില്‍ റുഖിയ അബ്ദുള്ള എന്നിവരാണ് സുലൈമാന്റെ തട്ടിപ്പിന് ഇരയായത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago