HOME
DETAILS

'ഗുരുസന്ദേശങ്ങള്‍ക്ക് സര്‍വദേശീയ തലത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ കഴിയണം'

  
backup
September 22 2018 | 03:09 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8

ശ്രീകാര്യം: സമൂഹത്തെ പ്രാകൃതമായ വ്യവസ്ഥിതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ പോരാടാന്‍ ഗുരുദേവ സന്ദേശങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഗുരുസന്ദേശങ്ങള്‍ക്ക് സര്‍വദേശീയ തലത്തില്‍ സ്വീകാര്യതയുണ്ടാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
ശ്രീനാരായണ ഗുരുദേവന്റെ ജന്മ ഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന 91-ാമത് ഗുരുദേവ സമാധിദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാതുര്‍വര്‍ണ്യത്തിന്റെ ദുരന്തം പേറിയ ജനവിഭാഗത്തെ, ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പരിശ്രമിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരുദേവന്‍. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വെളിച്ചവും ചിന്തയും പകര്‍ന്ന് സമൂഹത്തിന് മുന്നിലെത്തിക്കാനും ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് കഴിഞ്ഞു.
സമൂഹത്തെ ബാധിച്ചിരുന്ന മദ്യപാനത്തിനും ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള ഗുരുസന്ദേശങ്ങള്‍ ലോകത്തിനാകെ മാതൃകയാണ്. മാനുഷികതയുടെ വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മനുഷ്യനുണ്ടാക്കിയ തെറ്റുകള്‍ തുറന്നുകാണിക്കുകയും അതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹനന്മക്കായി പോരാടുകയും ചെയ്ത ശ്രീനാരായണ ഗുരു യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു.
ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.
അഡ്വ.ടി. ശരത് ചന്ദ്രപ്രസാദ്, കൗണ്‍സിലര്‍മാരായ സി.സുദര്‍ശനന്‍, കെ.എസ്.ഷീല, ഡോ.ഷാജിപ്രഭാകരന്‍, ചെമ്പഴന്തി എസ്.എന്‍.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.ആര്‍.ജിത, ഷൈജു പവിത്രന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  13 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  13 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  13 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  13 days ago