പറപ്പൂര് ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം രൂക്ഷം
വേങ്ങര: കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ട പറപ്പൂര് ഗ്രാമ പഞ്ചായത്ത് ജനകീയ മുന്നണി ഭരണ സമിതിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷം. എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയുടെ സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട 12 പേര് ചേര്‍ന്നാണ് ആകെ 19 അംഗങ്ങളുളള പഞ്ചായത്തില്‍ ഭരണ സമിതിക്ക് തുടക്കമിട്ടത്. മുസ്ലിം ലീഗും കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് ഏഴ് അംഗങ്ങളും ഉണ്ട്. ജനകീയ മുന്നണിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും രണ്ടര വര്‍ഷത്തെ തവണ വ്യവസ്ഥയില്‍ പ്രസിഡന്റ് പദം പങ്കിട്ടെടുക്കാനായിരുന്നു ധാരണ.
ഇതനുസരിച്ച് പറങ്ങോടത്ത് മുഹമ്മദ് കുട്ടി പ്രസിഡന്റായി. രണ്ടാം പാദത്തില്‍ സി.പി.എമ്മിലെ കാലൊടി ബഷീറിനായിരുന്നു നറുക്ക്. എന്നാല്‍, മുഹമ്മദ് കുട്ടിയെ ഒന്നര വര്‍ഷത്തിനു ശേഷം നിര്‍ബന്ധിച്ച് താഴെ ഇറക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കങ്ങളാണു ഇപ്പോള്‍ പ്രതിസന്ധിക്ക് വഴിവച്ചത്. 18 നകം രാജി വച്ച് ഒഴിയാന്‍ നല്കിയ നിര്‍ദേശം പ്രസിഡന്റ് അവഗണിച്ചതോടെ സാമ്പാര്‍ മുന്നണിയില്‍ പ്രതിഷേധവും രൂപപ്പെട്ടു. എന്നാല്‍, 12 അംഗ മുന്നണിയില്‍ ഭൂരിപക്ഷ പിന്തുണ മുഹമ്മദ് കുട്ടിക്കു തന്നെയാണെന്നും പറയപ്പെടുന്നു. വരും ദിവസങ്ങളില്‍ തര്‍ക്കം രൂക്ഷമാവാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."