HOME
DETAILS
MAL
കിഫ്ബിയെ തകര്‍ക്കാന്‍ ആര്.എസ്.എസ് ഗൂഢാലോചന; പിന്നില്‍ മാത്യു കുഴല്നാടന്: ആരോപണവുമായി തോമസ് ഐസക്
backup
November 16 2020 | 08:11 AM
തിരുവനന്തപുരം: കിഫ്ബിയ്ക്കെതിരായ നീക്കത്തിനു പിന്നില്‍ ആര്.എസ്.എസ് ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. കുഴല്നാടന് ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തുവെന്നും മന്ത്രി ആരോപിച്ചു.
കിഫ്ബിയ്ക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്.എസ്.എസ് നേതാവ് റാം മാധവാണ്. രാഷ്ട്രീയ ഗൂഢാലോചന നടന്നു. തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്.
ഇത് ചെറിയ കളിയല്ല,ഇതിന്റെ തീരുമാനം നടന്നത് ഇവിടെയല്ല, ഡല്‍ഹിയിലാണ്. ഇതൊന്നും അറിയാതെയാണ് പ്രതിപക്ഷ നേതാവ് കിഫ്ബിയ്ക്കെതിരെ രംഗത്തുവരുന്നത്. എങ്ങനെയെങ്കിലും അധികാരത്തില്‍ വരണമെന്നാണ് ചെന്നിത്തലയുടെ മോഹമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരസ്യം കൊടുക്കും. അതിന് ആവശ്യത്തില്‍ കൂടുതല്‍ പണം നല്‍കുന്നുണ്ട്. വേണ്ടെങ്കില്‍ ചാനലുകള്‍ കൊടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."