പൊന്നാനിയില്‍ ലക്ഷങ്ങളുടെ ചെമ്മീന്‍ ചാകര
പൊന്നാനി : ഏറെ നാളത്തെ വറുതിക്ക് ശേഷം പൊന്നാനിയില്‍ ലക്ഷങ്ങളുടെ ചെമ്മീന്‍ ചാകര .പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്കാണ് ചെമ്മിന് ചാകര ലഭിച്ചത്. പാലപ്പെട്ടി ,വെളിയംകോട് ഭാഗത്തെ കടലിലാണ് ചെമ്മീന്‍ ചാകര പ്രത്യക്ഷപ്പെട്ടത് .വിവരമറിഞ്ഞതോടെ കൂടുതല്‍ ബോട്ടുകള്‍ ഈ പ്രദേശത്തേക്ക് മത്സ്യബന്ധനത്തിന് വരികയായിരുന്നു .ഇന്നലെ മാത്രം 35 ലക്ഷം രൂപയുടെ ചെമ്മീനാണ് വിവിധ ബോട്ടുകള്‍ക്ക് ലഭിച്ചത് .ചുവന്ന വലിയ ചെമ്മീനായതിനാല് മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിച്ചു .വലിയ ചെമ്മീന്‍ കിലോക്ക് 450 രൂപക്കാണ് വിറ്റിരുന്നത് .ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം ചെമ്മീനുകള്‍ക്ക് 600 നടുത്തായിരുന്നു വില .
ചെമ്മീന്‍ ചാകര ലഭിച്ചത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഏറെ സന്തോഷം നല്‍കിയിട്ടുണ്ട് . കഴിഞ്ഞ കുറച്ച് മാസങ്ങളായി മത്സ്യക്ഷാമം മൂലം ബോട്ടുകാര്‍ക്ക് കാര്യമായ മീനുകള്‍ കിട്ടിയിരുന്നില്ല .പലര്‍ക്കും ഇന്ധനച്ചിലവ് പോലും തിരികെ കിട്ടാതെയായതോടെ പലരും ബോട്ടുകള്‍ കടലിലിറക്കാതെയായിരുന്നു .ഇതിനിടയിലാണ് ചെമ്മീന്‍ ചാകര കടലില്‍ പ്രത്യക്ഷപ്പെട്ടത് .യന്ത്രവല്‍കൃത ചെറുവള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കുമാണ് കൈനിറയെ ചെമ്മീന്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."