ദുരിതം തീര്‍ത്ത് കടപുഴകി വീണ മരങ്ങള്‍
അന്തിക്കാട്: പ്രളയത്തില്‍ കടപുഴകി വീണ മരങ്ങള്‍ അധികൃതര്‍ നീക്കം ചെയ്യാത്തത് കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു.
കാഞ്ഞാണി തൃശുര് സംസ്ഥാന പാതയില്‍ പെരുമ്പുഴ പാലത്തിനു സമീപം കടപുഴകി വീണ മരങ്ങള്‍ ജില്ലയിലെ പ്രധാന പാടശേഖരമായ അന്തിക്കാട് കോള്‍ പടവിലേക്കാണ് വീണു കിടക്കുന്നത്. പടവില്‍ മുണ്ടകന്‍ കൃഷിയിറക്കാന്‍ ഒരുങ്ങുന്ന കര്‍ഷകര്‍ക്ക് മരങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇതു മൂലം പാടശേഖരം കൃഷിക്കായി സജ്ജമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കൂടാതെ മരങ്ങള്‍ കടപുഴകിയ ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെട്ടത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാതയോരത്ത് രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ മണ്ണിട്ട് മൂടാനും കടപുഴകിയ മരങ്ങള്‍ കോള്‍ പാടത്തു നിന്ന് നീക്കം ചെയ്യാനും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."