HOME
DETAILS

മഅ്ദനി; ഗൂഢാലോചന പുറത്തു കൊണ്ടുവരണം: പി.ഡി.പി

  
backup
May 19 2017 | 21:05 PM

%e0%b4%ae%e0%b4%85%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%bf-%e0%b4%97%e0%b5%82%e0%b4%a2%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9a%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81



പൊന്നാനി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ അന്യായമായി കുടുക്കാന്‍ ഉന്നതതല ഗൂഡാലോചന നടന്നിരുന്നുവെന്നും അതിനൊപ്പം നില്‍ക്കാത്തതിന്റെ തിക്തഫലം തന്റെ സര്‍വിസ് കാലയളവില്‍ അനുഭവിക്കേണ്ടി വന്നു എന്നുമുള്ള മുന്‍ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മഅ്ദനിക്കെതിരേ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നും അതിന് നേതൃത്വം കൊടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും പി.ഡി.പി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അസീസ് വെളിയങ്കോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പൊന്നാനി നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനര്‍ക്ക് ഒരു കൈത്താങ് എന്ന സന്ദേശമുയര്‍ത്തി സ്വാന്ത്വനം 2017 എന്ന പേരില്‍ വിശുദ്ധ റംസാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.മൊയ്തുണ്ണി ഹാജി അധ്യക്ഷനായി. സെക്രട്ടറി ഫൈസല്‍ ചങ്ങരംകുളം, ട്രഷറര്‍ ഷാഫി പെരുമ്പടപ്പ്, പി.സി.എഫ് മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ പുതുപൊന്നാനി, സെക്രട്ടറി മൊയ്തുണ്ണി ചിയാനൂര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago