കേസില്‍ നിന്ന് പിന്‍മാറില്ല; ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബി.ജെ.പി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കിഫ്ബിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്. ധനമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യക്കകത്ത് കൊടുക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കിഫ്ബി പുറത്തുനിന്ന് വായ്പയെടുക്കുന്നത്. ധനകാര്യമന്ത്രി എന്ന നിലയില്‍ ഇതിന് മറുപടി പറയാന്‍ ഐസക് തയ്യാറാവണം.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടിയാണ് കിഫ്ബിയുടെ വായ്പയെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം വരും ദിവസം പുറത്തുവിടുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
കിഫ്ബിയുണ്ടാക്കുന്ന ബാധ്യത തീര്‍ക്കേണ്ടത് സര്‍ക്കാരിന്റ ചുമതലയാണ്. മറിച്ചുള്ള ഐസകിന്റ പ്രചാരണം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ്. കിഫ്ബിക്കെതിരായ കേസില്‍ അഭിഭാഷകസ്ഥാനത്തുനിന്ന് പിന്‍മാറില്ല. ഇതു സംബധിച്ച് പൊതുവേദിയില്‍ ഐസക്കുമായി ചര്‍ച്ചയ്ക്ക് തയാറാണന്നും കുഴല്‍നാടന്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."