ഇ-ഫാര്‍മസിക്കെതിരേ ഔഷധവ്യാപാരികളുടെ ദേശവ്യാപക കടയടപ്പ് സമരം 28ന്
തൃശൂര്‍: ഔഷധമേഖല പൂര്‍ണമായും കുത്തകകള്‍ക്ക് അടിയറ വെക്കാന്‍ ലക്ഷ്യമിട്ട് എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഇ-ഫാര്‍മസിക്കെതിരെ ഔഷധവ്യാപാരികള്‍ നടത്തുന്ന ദേശവ്യാപക കടയടപ്പ് സമരം ജില്ലയില്‍ വന്‍ വിജയമാക്കുമെന്ന് എ.കെ.സി.ഡി.എ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രിസ്ക്രിപ്ഷനോ ഫാര്മസിസ്റ്റിന്റേ നിര്‍ദേശമോ ആവശ്യമില്ലാതെ ഏതൊരാള്‍ക്കും ഓണ്‍ലൈനിലൂടെ മരുന്നുകള്‍ ലഭ്യമാക്കുന്ന സംവിധാനം വിദേശരാജ്യങ്ങളില്‍ പോലുമില്ലാത്തതും ഔഷധമേഖലയെ തകര്‍ക്കുന്നതും പൊതുജനാരോഗ്യം കുത്തഴിഞ്ഞതാക്കുന്നതുമാണ്. സമരത്തില്‍ ആശുപത്രി ഫാര്‍മസികള്‍ ഒഴികേയുള്ള എല്ലാ ഔഷധ വ്യാപാരികളും പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ മോഹന്‍, ജില്ലാ പ്രസിഡന്റ് വി അന്‍വര്‍, സെക്രട്ടറി എ.ബി രാജേഷ്, ഖജാഞ്ചി രാമദാസ് മേനോന്, വൈസ് പ്രസിഡന്റ് സുരേഷ് വാര്യര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."