ദലിതര്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരേ പ്രതിരോധമുയര്‍ത്തുക: പി.കെ.എസ് ജില്ലാ സമ്മേളനം
പുതുക്കാട്: നരേന്ദ്രമോഡി ഭരണത്തിന് കീഴില്‍ രാജ്യ വ്യാപകമായി ദളിത് ജനവിഭാഗങ്ങള്‍ക്കെതിരായ സംഘടിതമായ കടന്നാക്രമണങ്ങളാണ് നടക്കുന്നതെന്നും ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ ദളിത് വിഭാഗങ്ങളുടെ സമരൈക്യം രൂപപ്പെടുത്തി ശക്തമായ പ്രതിരോധം ഉയര്‍ത്തികൊണ്ടുവരണമെന്നും പി.കെ.എസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തില്‍ പട്ടികജാതിക്കാരില്‍ നിന്നുള്ളവരെക്കൂടി നിയമിക്കാന്‍ തീരുമാനമെടുത്തു നടപ്പാക്കിയ ഇടതു പക്ഷ സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍ വിജയ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സി.എസ് സംഗീത് പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പി.കെ ശിവരാമന്‍ (സെക്രട്ടറി), പി.എ പുരുഷോത്തമന്‍ (പ്രസിഡന്റ്), സി.കെ ഗിരിജ, കെ.എ വിശ്വംഭരന്‍, കെ.വി ഉണ്ണികൃഷ്ണന്‍, കെ.വി സജു (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ.എം.കെ സുദര്‍ശനന്‍, യു.ആര്‍ പ്രദീപ് എം.എല്‍.എ, അഡ്വ.കെ.വി ബാബു (വൈസ് പ്രഡിഡന്റുമാര്‍), കെ.ഡി ബാഹുലേയന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 15 അംഗ എക്‌സിക്യൂറ്റീവ് കമ്മിറ്റിയും 50 അംഗ ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുത്തു.
ഒക്‌റ്റോബര്‍ 26, 27, 28 ദിവസങ്ങളില്‍ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് പ്രതിനിധികളായി 70 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."