HOME
DETAILS
MAL
അഖിലേഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പട്ടികജാതി ക്ഷേമസമിതി
backup
September 22 2018 | 04:09 AM
മുക്കം: അഗസ്ത്യന്‍മുഴി മുള്ളമ്പലത്ത്കണ്ടി അഖിലേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പട്ടികജാതി ക്ഷേമസമിതി നീലേശ്വരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മേഖലാ പ്രസിഡന്റ് ശ്രീധരന്‍ തെച്യാട് അധ്യക്ഷനായി. ഭാസ്‌കരന്‍ പൂളപ്പൊയില്‍, സുനീഷ് കാഞ്ഞിരമുഴി, ശാന്ത തോട്ടത്തില്‍കടവ് സംസാരിച്ചു. അഖിലേഷിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുക്കം മേഖലാ ദലിത് സംയുക്ത സമിതിയും ആവശ്യപ്പെട്ടു. കൃഷ്ണന്‍ വടക്കയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ. കൃഷ്ണന്‍കുട്ടി പൂളപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. പി. ഗോവിന്ദന്‍ വെളിമണ്ണ, പി.എം നാരായണന്‍, പ്രസാദ് പെരിങ്ങാട്ട്, സത്യന്‍ മുണ്ടയില്‍, ടി.ടി കണ്ണന്‍കുട്ടി, ശിവദാസന്‍ കാരശ്ശേരി, അപ്പുണ്ണി നീലേശ്വരം, ശിവന്‍ കൊടിയത്തൂര്‍, പി.പി ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."