ഹരിയാനയിലെ സ്‌കൂളില്‍ ദലിത് വിധവയ്ക്ക് പിന്തുണയുമായി കലക്ടര്‍
പാറ്റ്‌ന:സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ ദലിത് വിധവയ്ക്ക് ജില്ലാ മജിട്രേറ്റിന്റെ പിന്തുണ. ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റായ കന്‍വാള്‍ തനൂജാണ് ഊര്‍മിള കുവാറെന്ന ദലിത് വിധവയ്ക്ക് പിന്തുണയുമായെത്തിയത്. ഔറംഗബാദിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ജാതിയുടെ പേരില്‍ പിരിച്ചുവിടലുണ്ടായത്. ദലിത് വിധവ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് അശുഭമാണെന്നാരോപിച്ച് ഊര്‍മിളയെ സ്‌കൂള്‍ പ്രധാനധ്യാപകന്‍ പിരിച്ചുവിടുകയായിരുന്നു. നാലുകുട്ടികളെ പോറ്റി വളര്‍ത്തേണ്ടവളായ തനിക്ക് ജോലി തിരികെ നല്‍കണമെന്ന അപേക്ഷയുമായി യുവതി പ്രധാനാധ്യാപകനെ കണ്ടെങ്കിലും പരിഗണിച്ചില്ല.വന്‍ തുക കൈക്കൂലി നല്‍കിയാല്‍ പരിഗണിക്കാമെന്നായിരുന്നു അധ്യാപകന്റെ മറുപടി. തുടര്‍ന്ന് ഊര്‍മിള ജില്ലാ മജിസ്‌ട്രേറ്റിനെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചു. യുവതിയുടെ പരാതി സ്വീകരിച്ച മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജ് സ്‌കൂളില്‍ നേരിട്ടെത്തി. പ്രധാനധ്യാപകനെ സസ്‌പെന്റ് ചെയ്തു. ഊര്‍മിള പാചകം ചെയ്ത ഭക്ഷണം സ്‌കൂള്‍ വരാന്തയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് കഴിച്ചാണ് മജിസ്‌ട്രേറ്റ് തിരിച്ചുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."