ചിലിയെ കീഴടക്കി ഉറുഗ്വാ ഗ്രൂപ്പ് ചാംപ്യന്‍മാര്‍
ബ്രസീലിയ: ചിലിയെ കീഴടക്കി ഉറുഗ്വാ കോപ്പ അമേരിക്കന്‍ ഫുഡ്‌ബോളിലെ ഗ്രൂപ്പ് ചാംപ്യന്‍മാര്‍. ഇന്നു പുലര്‍ച്ചെ നടന്ന സി. ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഉറുഗ്വാ ഗ്രൂപ്പ് ജേതാക്കളായത്. 82ാം മിനിറ്റില്‍ സൂപ്പര്‍ താരം എഡിന്‍സന്‍ കവാനി നേടിയ ഉജ്വല ഹെഡറില്‍ നിന്നാണ് ഉറുഗ്വായുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സി. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് ഉറുഗ്വായ് ക്വാര്‍ട്ടറിലെത്തിയത്.
അതേസമയം, ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഏഷ്യന്‍ ശക്തിയായ ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 15ാം മിനിറ്റില്‍ ഷോയ നക്കാജിമയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 35ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ മെന ഇക്വഡോറിന്റെ ഗോള്‍ നേടി. ഇരുടീമുകളും നേരത്തെ തന്നെ പുറത്തായിരുന്നു.
Chile 0-1 Uruguay: Edinson Cavani scores late winner to clinch top spot in Group C as holders also go through to quarter-finals in Copa America
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."