HOME
DETAILS

8മാസം പൊലിഞ്ഞ കാല്‍നട യാത്രക്കാര്‍ 26

  
backup
September 22 2018 | 04:09 AM

8%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%9f-%e0%b4%af%e0%b4%be%e0%b4%a4

കോഴിക്കോട്: ഫോണ്‍ വിളിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കരുതേ... നിരന്തരം കേട്ടിട്ടും ദുരന്തം അറിഞ്ഞിട്ടും ചെവികൊടുക്കാതെ, മനസിലാക്കാതെ കടന്നുപോയവരില്‍ 26 പേരുടെ ജീവനാണ് എട്ടുമാസത്തിനിടെ നഗരത്തില്‍ പൊലിഞ്ഞത്. ഈയിടെയായി നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ 219 പേര്‍ക്ക് പരുക്കേറ്റു.
കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടത്തില്‍പെടുന്നത്. സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഈ വര്‍ഷം മൂന്നുപേര്‍ മരിക്കുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. വാഹനങ്ങളുടെ അമിതവേഗതയാണു മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. സിഗ്നലും നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നതാണു പ്രധാനമായും മരണത്തിനു കാരണമാകുന്നത്.
റോഡ് മുറിച്ചുകടക്കമ്പോള്‍ വാഹനം ഇരുഭാഗത്തു നിന്നും വരുന്നില്ലെന്നും വന്ന വാഹനങ്ങള്‍ ക്രോസിങ്ങില്‍ നിര്‍ത്തിയിട്ടുണ്ടെന്നും കാല്‍നട യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് ട്രാഫിക് പൊലിസ് വ്യക്തമാക്കുന്നു.
രാത്രി കാലത്തെ അപകടങ്ങള്‍ക്കു പ്രാധന കാരണം റോഡിലെ വെളിച്ചക്കുറവാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം റോഡ് മുറിച്ചുകടക്കുന്ന കേന്ദ്രങ്ങളില്‍ ട്രാഫിക് പൊലിസ് പ്രത്യേക ശ്രദ്ധ ചെലത്തുന്നുണ്ട്. സീബ്രാ ക്രോസിങ്ങുകളില്‍ ട്രാഫിക് പൊലിസ് തുടര്‍ച്ചയായി പരിശോധനയും നടത്തുന്നുണ്ട്.
കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തിയില്ലെങ്കില്‍ 100 രൂപയാണു പിഴ. ഇതാവര്‍ത്തിച്ചാല്‍ 300 രൂപയായി പിഴ ഉയരും. ഇത്തരം കേന്ദ്രങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് വേണ്ട സൗകര്യം ഉറപ്പുവരുത്തുന്നതിനു പരിശോധന കര്‍ശനമാക്കാനാണു ട്രാഫിക് പൊലിസിന്റെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago