നിയമസഭാ പരിപാടികള്‍ ലോക്സഭാ ടി.വിയില്‍ സംപ്രേഷണം ചെയ്യാന്‍ ധാരണ
ന്യൂഡല്‍ഹി: നിയമസഭയില്‍ നടക്കുന്ന പരിപാടികള്‍ തത്സമയം ലോക്സഭാ ടി.വിയില്‍ സംപ്രേഷണം ചെയ്യാന്‍ ധാരണയായി. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. ഇതോടെ കേരള നിയമസഭയില്‍ നടക്കുന്ന വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ ലോക്സഭാ അംഗങ്ങള്‍ക്കുകൂടി അറിയാന്‍ കഴിയും. നിയമസഭാ നടപടികളെ കുറിച്ച് പ്രാദേശികമായി ചാനലുകള്‍ ആരംഭിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നു. ലോക്സഭാ ചാനലിന്റെ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ കേരള നിയമസഭാ സംപ്രേഷണത്തിന് നിലവില്‍ ഉപയോഗപ്പെടുത്താമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിയമസഭാ സെക്രട്ടേറിയറ്റില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സി.പി.എസ്.ടിയുടെ (സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് ) സഹായം ഉറപ്പുവരുത്തും. നിയമസഭാ സെക്രട്ടേറിയറ്റിനെയും നിയമനിര്‍മാണ പ്രക്രിയയെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇവയ്ക്കുള്ള ബി.പി.എസ്.ടിയുടെ പിന്തുണയും ലോക്സഭാ സ്പീക്കര്‍ വാഗ്ദാനം ചെയ്തതായി ശ്രീരാമകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംയുക്തമായി ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള സംവാദങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനായി സഹകരിക്കാമെന്നും ശ്രീരാമകൃഷ്ണനെ ലോക്സഭാ സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."