സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച കേസ്: പത്ത് പൊലിസുകാര്‍ക്കെതിരേ നടപടി
ഇടുക്കി: സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച കേസില്‍ പത്ത് പൊലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി . നെടുങ്കണ്ടം സിഐയെ സ്ഥലം മാറ്റി. എസ്ഐ ഉള്‍പ്പെടെ നാല് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു. പത്ത് പൊലീസുകാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്കുമാര് ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാള്‍ വൈകാതെ മരിക്കുകയായിരുന്നു.
നെടുങ്കണ്ടം സ്റ്റേഷനിലെ പൊലിസുകാരായ എസ്ഐ കെഎ സാബു, എഎസ്ഐ റെജിമോന്, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ ആന്റണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡോക്ടര്‍മാരുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേയാണ് പൊലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഈ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂണ്‍16-ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം ജൂണ്‍12ന് രാജ്കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അവശനിലയില്‍ ജയിലിലെത്തിച്ച രാജ്കുമാറിന് കൃത്യസമയത്ത് ചികിത്സ നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം പൊലിസ് നിഷേധിക്കുകയായിരുന്നു. അറസ്റ്റിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് നെടുങ്കണ്ടം സ്റ്റേഷനില്‍ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാലാണ് പൊലിസുകാര്‍ക്കെതിരേ നടപടിയെന്ന് ഡിഐജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."