വികലമായ മനസുകളെ കിഫ്.ബി അസ്വസ്ഥപ്പെടുത്തുന്നു; വികസനപദ്ധതികള്‍ വേണ്ടെന്നാണോ, മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിക്കെതിരേ പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ സര്‍ക്കാരുകളും കിഫ്.ബി നടപ്പാക്കിയിട്ടില്ലേ. ? പ്രതിപക്ഷത്തിന്റെ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ കിഫ്ബി പദ്ധതികള്‍ വേണ്ടെന്ന് ഇവര്‍ പറയാന്‍ തയാറാകുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്.ബി പദ്ധതിയില്‍ ഒരു കുഴപ്പവുമില്ല. സര്‍ക്കാരിനതില്‍ താത്പര്യം പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നതുതന്നെയാണ്.
വല്ലാത്ത അസ്വസ്ഥതയാണ് ചിലര്‍ ഇവിടെ കാണിക്കുന്നത്. വികസന പദ്ധതികള്‍ വേണ്ടെന്നാണോ ഇവര്‍ പറയുന്നത്. ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മില്‍ ഇക്കാര്യത്തില്‍ നല്ല ഐക്യമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇവര്‍ ഒരുമിച്ചാണ് കിഫ്.ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. നാടിന്റെ വികസനമാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. സൗജന്യ ഇന്‍ര്‍ര്‍നെറ്റ് പദ്ധതിക്കും ചിലര്‍ പാരപണിയുന്നു. ഇങ്ങനെ തുരങ്കംവെക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് ഇന്ന് നോട്ടിസ് നല്‍കിയിരുന്നു. വി.ഡി.സതീശന്‍ എം.എല്‍.എയാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ടുന്ന സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ആരോപണം. ഇതിനെതിരേ മറുപടിയുമായി വീണ്ടും ധനമന്ത്രിയെത്തിയരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തിരിച്ചടിച്ചു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."