മലപ്പുറം ജില്ല വിഭജിക്കുകയില്ലെന്ന് ഇ.പി ജയരാജന്‍
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കുകയില്ലെന്ന് നിയമസഭയില്‍ ഇ.പി ജയരാജന്‍. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപികരിക്കണമെന്ന കെ.എന്‍.എ ഖാദറിന്റെ നിയമസഭയിലെ ആവശ്യപ്പെടലിന് മുഖ്യമന്ത്രിയ്ക്ക് വേണ്ടി മറുപടി പറയുകയായിരുന്നു ഇ.പി ജയരാജന്‍.
മലപ്പുറം ജില്ല വിഭജിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ജയരാജന്‍ പുതിയ ജില്ലാ രൂപീകരണം ശാസ്ത്രീയ സമീപനമല്ലെന്നും അധികാര വികേന്ദ്രീകരണം ഫലപ്രദമായി കേരളത്തില്‍ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യാനുപാതികമായ വികസനം മലപ്പുറത്തിന് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിഭജന ആവശ്യം. ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ നേരത്തെ സബ്മിഷന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും മുസ്ലിം ലീഗും യുഡിഎഫും അനുമതി നിഷേധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു കെ.എന്‍.എ ഖാദറിന്റെ ആവശ്യം.
എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തുറന്നടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."