കൊച്ചിന് ഷിപ്പ്യാര്ഡ് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡല്‍ഹി: കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് 2016- 17 സാമ്പത്തിക വര്‍ഷത്തേക്കു കേന്ദ്ര സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഷിപ്പിങ് സെക്രട്ടറി രാജീവ് കുമാറും കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരുമാണ് ന്യൂഡല്‍ഹിയില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ഈ വര്‍ഷത്തെ കൊച്ചിന് ഷിപ്പ്യാര്ഡിന്റെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമാണ് ധാരണാപത്രത്തിലുള്ളത്. ഷിപ്പിങ് മന്ത്രാലയം ധാരണാപത്രം നിരന്തരം വിലയിരുത്തുകയും പ്രകടനം വിലയിരുത്തി സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ റേറ്റിങ് നല്‍കുകയും ചെയ്യും.
വിഷമകരമായ വിപണി സാഹചര്യങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷം 1995 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ഇത് ധാരണാപത്രപ്രകാരമുള്ള ലക്ഷ്യത്തെയും കവച്ചുവയ്ക്കുന്നതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനം അധികമാണ് ഈ വളര്‍ച്ച. 2015- 16 കാലഘട്ടത്തില്‍ പുതുതായി അഞ്ച് കപ്പലുകളുടെ നിര്‍മ്മാണ കരാര്‍ ഷിപ്പ്യാര്ഡിന് ലഭിച്ചു. 2800 കോടി രൂപ മുതല്‍മുടക്കുള്ള രണ്ട് വികസന പ്രവര്‍ത്തനങ്ങളാണ് ഷിപ്പ് യാര്‍ഡില്‍ ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."