നേത്രരോഗ വിദഗ്ധയും അവധിയില്‍ പോയി; ജനറലാശുപത്രിയില്‍ രോഗികള്‍ ബുദ്ധിമുട്ടില്‍
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധയും അവധിയില്‍ പോയി. ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ വെട്ടിലായി. ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്നു രോഗികള്‍ വലയുന്നതിനിടയിലാണ് നേത്ര രോഗ വിദഗ്ധയും അവധിയില്‍പോയത്. നിത്യേന നൂറു കണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിയില്‍നിന്നു ഡോക്ടര്‍മാര്‍ കൊഴിഞ്ഞു പോകുന്നത് രോഗികളെ പ്രയാസപ്പെടുത്തുകയാണ്. നേരത്തെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തയാറായിരുന്ന ത്വക്ക് രോഗ വിദഗ്ധയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയിരുന്നു. പകരം വന്ന കണ്ണൂരിലെ ത്വക്ക് രോഗ വിദഗ്ധ ഒരുദിവസം മാത്രം ജോലി ചെയ്ത് നീണ്ട അവധിയില്‍ പോവുകയും ചെയ്തു.
എന്നാല്‍ ചൊവ്വ,വ്യാഴം എന്നീ ദിവസങ്ങളില്‍ മറ്റു ആശുപത്രികളില്‍നിന്നു നേത്രരോഗ വിദഗ്ധന്‍ വരുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
കഴിഞ്ഞ ദിവസം കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പരിശോധന നടന്നിരുന്നു. രോഗികള്‍, ജീവനക്കാര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞ കലക്ടര്‍ക്ക് ശോചനീയാവസ്ഥ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരാതികള്‍ പരിഹരിക്കുമെന്ന് കലക്ടര്‍ രോഗികള്‍ക്ക് ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നേത്ര രോഗ വിദഗ്ധയും അവധിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."