അനുശോചിച്ചു
പനമരം: കൈതക്കലില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട മഹല്ല് വൈസ് പ്രസിഡന്റ് കടന്നോളി ചെറിയ മൂസ ഹാജിയുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
രാഷ്ട്രീയത്തെക്കാളുപരി വ്യക്തി ബന്ധങ്ങള്‍ സൂക്ഷിച്ച അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
പനമരം പഞ്ചായത്ത് മുന്അംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വാര്‍ഡ് അംഗം എം.എ ചാക്കോ, വയനാട് മുസ്ലിം ഓര്‍ഫനേജ് ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ തുടങ്ങിയവര്‍ അശോചിച്ചു.
പനമരം: കടന്നോളി ചെറിയ മൂസ ഹാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. മുസ്്ലിം ലീഗ് ശാഖാ പ്രസിഡന്റ് സി മജീദ് അധ്യക്ഷനായി. പി.കെ അസ്മത്ത്, എം.സി സെബാസ്റ്റ്യന്‍, സിനോ പാറക്കാല, ടി.കെ ഭൂപേഷ്, അഡ്വ. കെ.എം തോമസ്, ജി പ്രതാപചന്ദ്രന്, ഇബ്രാഹിം മാസ്റ്റര്‍, ഉസ്മാന് തെറ്റത്ത് സംസാരിച്ചു.
പനമരം മേഖലാ എസ്.വൈ.എസ് കമ്മിറ്റി കൈതക്കല്‍ ചെറിയ മൂസ ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ചു. എസ്.വൈ.എസ് പ്രവര്‍ത്തനം ശാഖാതലങ്ങളില്‍ സജീവമാക്കാനും റമദാന് കാംപയിന് നടത്താനും യോഗം തീരുമാനിച്ചു.
പ്രാര്‍ഥനക്ക് അഷ്റഫ് ഫൈസി പനമരം നേതൃത്വം നല്കി. മേഖല പ്രസിഡന്റ് കുണ്ടാല അബ്ദുല്ല മൗലവി അധ്യക്ഷനായി. സി.കെ അബ്ദുല്‍ റഹ്മാന് അഞ്ചാംമൈല്‍, സാലിം കോവ, വാക്കുളങ്കര മുഹമ്മദ് ഹാജി, കെ.കെ ഇബ്രാഹീം, ട്രഷറര്‍ ഇ.ഒ അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."