രാജ്യസഭാ തെരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജൂലൈ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി അദ്ദേഹം ഗുജറാത്തിലെത്തിയത്. ബി.ജെ.പിയുടെ പിന്നോക്ക വിഭാഗം സെല്‍ പ്രസിഡന്റ് ജുഗല്‍ജി താക്കൂറും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. അദ്ദേഹവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഗുജറാത്തില്‍ രണ്ട് രാജ്യ സഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അമിത്ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവിലാണിത്. ഇതില്‍ ഒരു സീറ്റിലാണ് ജയശങ്കര്‍ മത്സരിക്കുന്നത്. മറ്റൊരു സീറ്റില്‍ ജുഗല്‍ജി താക്കൂറും മത്സരിക്കും. സംസ്ഥാനത്തെ താക്കൂര്‍ സമുദായത്തിലെ പ്രമുഖനാണ് ഇദ്ദേഹം.
നിയമസഭാ പ്രാതിനിധ്യ പ്രകാരം ഒരു സീറ്റില്‍ ബി.ജെ.പിയും മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസും വിജയിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി എം.എല്‍.എമാരെ ചാക്കിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."