HOME
DETAILS
MAL
ഉത്തരാഖണ്ഡിലും ചൈനീസ് കടന്നുകയറ്റം
backup
July 27 2016 | 22:07 PM
ഡറാഡൂണ്‍: ചൈനീസ് നുഴഞ്ഞുകയറ്റം ഉത്തരാഖണ്ഡിലും സ്ഥിരീകരിച്ചു. അരുണാചലില്‍ നേരത്തെ പലതവണ ചൈനീസ് കൈയേറ്റം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈയേറ്റം നടന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് അറിയിച്ചത്. ഇരുരാജ്യങ്ങളും നിരായുധീകരണ മേഖലയായി നിശ്ചയിച്ച ചമോലി ജില്ലയിലാണ് ചൈനീസ് സൈനികര്‍ കടന്നുകയറിയത്.
ഇന്ത്യന്‍ സൈന്യവുമായി മുഖാമുഖം വന്ന് ഒരു മണിക്കൂറിനുശേഷം ചൈനീസ് പട്ടാളക്കാര്‍ പിന്മാറുകയായിരുന്നു. ചൈനയുമായി 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. ജൂലൈ 19നു ചമോലി ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലുള്ള ഇന്തോ- തിബറ്റന്‍ അതിര്‍ത്തി രക്ഷാസേന ബരഹോതി മൈതാനത്ത് സര്‍വേ നടത്തുന്നതിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."