കെ.എസ്.ടി.പി പാതയില്‍ വീണ്ടും വാഹനാപകടം: ഒഴിവായത് വന്‍ ദുരന്തം
മേല്‍പറമ്പ്: കെ.എസ്.ടി.പി പാതയില്‍ വീണ്ടും വാഹനാപകടം. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ മേല്‍പറമ്പിലാണ് അപകടം. കെ.എസ്.ടി.പി പാതയില്‍ കൂടി സഞ്ചരിക്കുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു എതിരേ വരുകയായിരുന്ന കാറില്‍ ഇടിക്കുകയും ഇതിനുശേഷം കാറിനു മുകളിലേക്കു മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനിടയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കടന്നു പോകുന്ന വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത ലോറി കാറിനെയും തള്ളിക്കൊണ്ട് പാതക്കുപുറത്തേക്കു പോയി മറിയുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
മേല്‍പറമ്പ് സ്വദേശി ഖലീലാ(32)ണ് കാറിലുണ്ടായിരുന്നത്. ഇയാളെ അരമണിക്കൂറോളം സമയത്തെ പരിശ്രമത്തിനു ശേഷമാണ് ലോറി ഉയര്‍ത്തി കാറില്‍നിന്നു പുറത്തെടുത്തത്. അപകടത്തിനിടയില്‍ ഇയാള്‍ കാറിന്റെ പിന്‍സീറ്റിലേക്കു ചാടാനുള്ള ശ്രമത്തിനിടയില്‍ കാല്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറി കാറിനു മുകളില്‍നിന്ന് എടുത്തു മാറ്റാന്‍ ജെ.സി.ബിയുണ്ടണ്ടംണ്ടണ്ടണ്ടറിക്കവറി വാഹനവും കൊണ്ട് വരേണ്ടി വന്നു. തുടര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് ഖലീലിനെ രക്ഷപ്പെടുത്തിയത്. അപകടത്തിനിടെ ലോറി ഡ്രൈവര്‍ക്ക് വൈദ്യുതാഘാതം ഏറ്റതായും സംശയം ഉയര്‍ന്നിരുന്നു. ഇയാള്‍ അബോധാവസ്ഥയിലായാണ് ഇതിനു കാരണം. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ദേശീയപാത ഒഴിവാക്കി കാസര്‍കോട്ടുനിന്നു കൂറ്റന്‍ ചരക്കു വാഹനങ്ങള്‍ കെ.എസ്.ടി.പി പാത വഴി ഓടുന്നത് കനത്ത ഗതാഗത കുരുക്കിനും അപകടങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നതായി ജനം പറയുന്നു.ടാങ്കര്‍ ലോറികള്‍ സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നത് കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."