ഹര്‍ത്താലിനിടെ സംഘര്‍ഷം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
സുല്‍ത്താന്‍ ബത്തേരി: ഹര്‍ത്താലിനിടെ മൂലങ്കാവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
സി.പി.എം. മൂലങ്കാവ് ലോക്കല്‍ സെക്രട്ടറി സി.കെ ശ്രീജനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് പൊലിസ് നടപടി. വധശ്രമം, അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബത്തേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വയനാട് റെയില്‍വേയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും, എന്‍.ഡി.എ.യും വ്യാഴാഴ്ച ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് അക്രമസംഭവമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെ, മൂലങ്കാവ് ടൗണില്‍ സ്‌കൂട്ടറിലെത്തിയ സി.പി.എം. നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.
തുടര്‍ന്ന് പ്രദേശത്ത് രണ്ട് തവണ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ഇപ്പോഴും പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. സി.പി.എം. പ്രവര്‍ത്തകര്‍ മൂലങ്കാവ് ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അതേസമയം പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്.െഎ. ബിജു ആന്റണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."