ഏക സിവില്‍കോഡ് മൗലികാവകാശങ്ങളുടെ നിഷേധം: സമസ്ത
കോഴിക്കോട്: ഏക സിവില്‍കോഡ് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ നിഷേധമാണെന്നു കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡ് കൊïുവരാനുള്ള നീക്കത്തില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം ഒരിക്കലും അംഗീകരിക്കില്ല. അത്തരക്കാരുമായി മുസ്ലിം സമൂഹം യാതൊരു ബന്ധവും പുലര്‍ത്തരുതെന്നും യോഗം ആഹ്വാനം ചെയ്തു. ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള വേട്ട അവസാനിപ്പിക്കണമെന്നും സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചുവരുന്ന പള്ളികളും മദ്റസകളും മറ്റു സ്ഥാപനങ്ങളും കൈയേറിയും പ്രവര്‍ത്തകരെ അക്രമിച്ചും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ദുഃശക്തികളെ നിയമത്തിനു മുന്നില്‍ കൊïുവരാന്‍ അധികൃതര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്, എം.ടി.അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, പി.പി.ഉമര്‍ മുസ്ലിയാര്, കെ.ടി.ഹംസ മുസ്ലിയാര്, എം.എം. മുഹ്യിദ്ദീന് മൗലവി, യു.എം.അബ്ദുറഹ്മാന് മുസ്ലിയാര്, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാര്, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്, എം.കെ.മൊയ്തീന്‍കുട്ടി മുസ്ലിയാര്, കെ.പി.അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്, കെ.പി.സി. തങ്ങള്‍, ടി.പി. മുഹമ്മദ് ഇപ്പ മുസ്ലിയാര്, എം.പി.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, വാവാട് പി.കെ.കുഞ്ഞിക്കോയ മുസ്ലിയാര്, വി.മൂസക്കോയ മുസ്ലിയാര്, എ. മരക്കാര്‍ മുസ്ലിയാര്, പി.കെ.മൂസക്കുട്ടി ഹസ്റത്ത്, പി.കുഞ്ഞാണി മുസ്ലിയാര്, ടി.എസ്.ഇബ്റാഹിം കുട്ടി മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, പി.കെ.പി അബ്ദുല്ല മുസ്ലിയാര്, എസ്.എം.കെ തങ്ങള്‍, ചെറുവാളൂര്‍ പി.എസ് ഹൈദര്‍ മുസ്ലിയാര്, ഇ.എസ് ഹസന് ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."