അക്രമം സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം: പാച്ചേനി
ഇരിട്ടി: വട്ട്യറ കരിയാലിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ കരിയാലിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ഗൂഢാലോചന കുറ്റത്തിന് സി.പി.എം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം അക്രമത്തിനെതിരേ വട്ട്യറ കരിയാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാച്ചേനി. ജിജോവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ സമര ങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് അധ്യക്ഷനായി. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രന് തില്ലങ്കേരി, റിജില്‍, മാക്കുറ്റി, എം. അജേഷ്, ഷൈജന്‍ ജേക്കബ്ബ്, പി.കെ ജനാര്ദനന്, പടിയൂര്‍ ദാമോദരന്‍, സണ്ണി മേച്ചേരി, പി.സി രാമകൃഷ്ണന്, ജെയ്സണ്‍ തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."