HOME
DETAILS

കപ്പൽ സഞ്ചാര സംരക്ഷണത്തിന് ഗൾഫ് രാജ്യങ്ങളുടെ സഖ്യവുമായി അമേരിക്ക; കപ്പൽ സംരക്ഷണത്തിന് അതത് രാജ്യങ്ങൾ കൂടി മുന്നോട്ട് വരണമെന്ന് ട്രംപ് 

  
backup
June 25 2019 | 17:06 PM

46645654312312313-2


റിയാദ്: ലോകത്തെ ഏറ്റവും കൂടുതൽ  എണ്ണക്കപ്പൽ സഞ്ചാര മേഖലയിൽ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങൾ നേരിടാൻ കപ്പൽ സഞ്ചാര സംരക്ഷണത്തിന് ഗൾഫ് രാജ്യങ്ങളുടെ സഖ്യവുമായി അമേരിക്ക രംഗത്ത്. എണ്ണക്കപ്പൽ സഞ്ചാരത്തിന് ഭീഷണയായി ഇറാൻ ഭാഗത്തു നിന്നാണ് ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും അതിനാൽ ഇതിനെ നേരിടാൻ മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് സഖ്യമുണ്ടാക്കി നേരിടാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ വിദേശ കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഗള്‍ഫ് ഉള്‍ക്കടലില്‍ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കപ്പല്‍ പാതകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് മേഖലയിലെ രാജ്യങ്ങളുമായി ചേര്‍ന്ന്  സഖ്യം സ്ഥാപിച്ചുവരികയാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.  

മേഖലയിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് നേരിടുകയാണ് സഖ്യം ചെയ്യുക. ഇതിനായുള്ള വിഭവങ്ങളും സാമ്പത്തിക സഹായവും സഖ്യം ലഭ്യമാക്കും. ആക്രമണ പദ്ധതികള്‍ മുന്‍കൂട്ടി കണ്ടെത്തി ചെറുക്കുന്നതിനാണ് സഖ്യ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആക്രമണങ്ങള്‍ നടത്തുകയും ഉത്തരവാദിത്തം കൈയൊഴിയുകയുമാണ്  ഇറാനികള്‍ ചെയ്യുന്നതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കൻ സ്‌റ്റേറ്റ് സിക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം നടത്തിയ സഊദി, യു എ ഇ അടക്കമുള്ള ഗൾഫ് രാഷ്‌ട്രങ്ങളിലെ അടിയന്തിര സന്ദർശനത്തിൽ രാഷ്‌ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നതായാണ് വിവരം. 


അതേസമയം, എണ്ണക്കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അതത് രാജ്യങ്ങൾ കൂടി മുന്നോട്ട് വരണമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ് പറഞ്ഞു. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്ഷങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ വിവിധ രാജ്യങ്ങളുടെ കപ്പലുകൾ തങ്ങൾ മേഖലയിൽ സംരക്ഷിക്കുകയാണ്. കപ്പലുകളുടെ സംരക്ഷണം അതത് രാജ്യങ്ങൾ തന്നെ നിർവഹിക്കണമെന്നു ട്രംപ് തന്റെ ട്വിറ്റർ സന്ദേശനത്തിൽ ആവശ്യപ്പെട്ടു. ഇറാനോട് അമേരിക്കയുടെ ആവശ്യം വളരെ ലളിതമാണ്. ആണവായുധം ഉപേക്ഷിക്കുക. തീവ്രവാദ സഹായം അവസാനിപ്പിക്കുക. ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago