സ്കൂളില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഭീഷണിയാകുന്നു
മാഹി: ചാലക്കര സെന്‍ഡ് തെരേസ സ്കൂളിലെ പിറകിലെ മതില്ക്കെട്ടിനുളളില് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിക്കുന്നത് പരിസര വാസികള്‍ക്ക് ഭീഷണിയാകുന്നു.
സ്കൂളില്‍ മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനമില്ലത്തതാണ് ഇവിടങ്ങളില്‍ തള്ളാന്‍ കാരണം. പ്ലാസ്റ്റിക് തെര്‍മോക്കോള്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് സ്കൂളില്‍ സ്ഥിരമായി ഉപയോഗിക്കന്നതെന്നാണ് പരാതി. പരിസര വാസികള്‍ സി.ഇ.ഒ., നഗരസഭാ കമ്മീഷനര്‍, ആര്.എ എന്നിവര്‍ക്ക് പരാതി നല്കി. സ്കൂളിലെ കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് പ്ലാസ്റ്റിക് കത്തിക്കലെന്നും പരാതിയില്‍ പറയുന്നു. മാലിന്യം കൂട്ടിയിടുന്നതിന്റെ ദുര്‍ഗന്ധവും പരിസര മലിനീകരണവും ഉണ്ടാവുന്നുണ്ട്.
വര്‍ഷങ്ങളായി ഇതിനെതിരെ ഒട്ടേറെ പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്കൂള്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."