തദ്ദേശ സ്ഥാപന അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി സംവരണം; നറുക്കെടുപ്പ് വീണ്ടും നടത്താന്‍ ഉത്തരവ്
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷപദവി തുടര്‍ച്ചയായി സംവരണ വിഭാഗത്തില്‍പ്പെട്ടയിടങ്ങളില്‍ വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചെയര്‍മാന്‍, പ്രസിഡന്റ് സ്ഥാനങ്ങള്‍ തുടര്‍ച്ചയായി സംവരണ സീറ്റുകളായി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുനഃപരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഭരണഘടന അനുശാസിക്കുന്ന റൊട്ടേഷന്‍ സംവിധാനപ്രകാരം രണ്ടുതവണയില്‍ കൂടുതല്‍ സംവരണ സീറ്റുകളാവുന്നത് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടി 20ഓളം ഹരജികളാണ് ഹൈക്കോടതിയിലെത്തിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് ഹരജി പരിഗണിച്ചത്. കുന്നമംഗലം പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ ഒ. ഹുസൈന് വേണ്ടി അഡ്വ. എം. മുഹമ്മദ് ഷാഫിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."