ചുങ്കക്കുന്ന് പാലം അപ്രോച്ച് റോഡ് വിപുലീകരിക്കുന്നു
കൊട്ടിയൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിലെ ബാവലിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചുങ്കക്കുന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു.
പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാതിരുന്നതിനാല്‍ പാലത്തിലേക്ക് കോണി വെച്ചു കയറേണ്ട അവസ്ഥയായിരുന്നു.അപ്രോച്ച് റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നതിന് ആവശ്യമായ മണ്ണ് ലഭിക്കാത്തതായിരുന്നു കരാറുകാരുടെ പ്രശ്നം. ചെങ്കല്ലുകളിട്ട് ഉയര്‍ത്തി അപ്രോച്ച് റോഡ് നിര്‍മാണത്തിനു നിര്‍ദ്ദേശം നല്‍കിയതായും ഇതുപ്രകാരമുള്ള പ്രവൃത്തി പുരോഗമിക്കുന്നതായും കണ്ണൂര്‍ പൊതുമരാമത്ത് (പാലം) അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ദേവേശന്‍ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തില്‍ ചുങ്കക്കുന്ന് പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് പാടേ തകര്‍ന്നു.
പഴയ പാലത്തിലൂടെ ഈ അപ്രോച്ച് റോഡിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റും സണ്ണിജോസഫ് എം. എല്‍. എയും അധികൃതരുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്നാണ് നടപടി. ഇതിനായി എസ്റ്റിമേറ്റ് പുതുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വൈകാതെ പൂര്‍ത്തീകരിക്കുമെന്നാണ് പൊതുരാമത്ത് വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."