പദ്ധതികള്‍ക്ക് രൂപം നല്കി
പിണങ്ങോട്: എസ്.വൈ.എസ് പിണങ്ങോട് ടൗണ്‍ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന് മുന്നൊരുക്കത്തിന്റെ ഭാഗമായി പതിനൊന്നിന പദ്ധതിക്ക് രൂപം നല്കി. കാരുണ്യം റിലീഫ് കിറ്റ് വിതരണം, റമദാന് കാംപയിന് ഫണ്ട് സമാഹരണം, ഇഫ്താര്‍ സംഗമം, ബദ്ര് അനുസ്മരണം, ലൈലതുല്‍ ഖദ്ര്സന്ദേശം, ഇഫ്താര്‍ സ്നേഹ കൂട്ടായ്മ, പഠനോപകരണ വിതരണം, ഖത്മുല് ഖുര്‍ആന്‍, ഈദ് സന്ദേശം എന്നിവയാണ് നടക്കുക. മെയ് 21ന് ഉച്ചക്ക് മൂന്നിന് ദാറുസ്സലാം മദ്റസയില്‍ ഉസ്മാന് ദാരിമി പന്തിപ്പൊയില്‍ പ്രഭാഷണം നടത്തും. റമദാന് നന്മയിലൂടെ എന്ന വിഷയത്തില്‍ അബ്ബാസ് ഫൈസി വാരാമ്പറ്റ ക്ലാസെടുക്കും. ആലോചനാ യോഗത്തില്‍ അസ്്ലം തങ്ങള്‍ അധ്യക്ഷനായി.
ബഷീര്‍ ഉമ്മത്തൂര്‍, ഷറഫുദ്ദീന്, ഹാരിസ് മുസ്്ലിയാര്‍, ഷൈജല്‍, റഫീഖ് മണക്കോടന്‍, കെ.സി നാസര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സിദ്ദീഖ് കോട്ടക്കുഴി സ്വാഗതവും പി.സി സ്വാലിഹ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."