കല്‍പ്പറ്റയിലെ വാനര ശല്ല്യത്തിന് അറുതിയായില്ല
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ വാനര ശല്ല്യത്തിന് പരിഹാരമില്ല. കെണി ഒരുക്കി വാനരന്മാരെ പിടികൂടുന്നത് നിര്‍ത്തിവച്ചതാണ് വാനര ശല്യം വീണ്ടും രൂക്ഷമാകാന്‍ കാരണം. കല്‍പ്പറ്റ നഗരസഭയും വനം വകുപ്പും ചേര്‍ന്നാണ് മാസങ്ങള്‍ക്ക് മുന്‍പ് കെണി ഒരുക്കി പിടികൂടിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കുരങ്ങ് ശല്ല്യം വര്‍ധിച്ചിട്ടും അധികൃതര്‍ക്ക് അനക്കമില്ല. നഗരപ്രദേശങ്ങയിലെ എല്ലാ ഭാഗങ്ങളിലും ശല്യം രൂക്ഷമാണ്. കോടതി, കലക്ടറേറ്റ്, നഗരസഭാ ഓഫിസ് എന്നിവിടങ്ങളില്ലെല്ലാം ശല്യമുണ്ട്.
എമിലി, മുണ്ടേരി, ഗൂഡല്ലയി എന്നിവിടങ്ങളില്‍ കുരങ്ങ് ശല്യത്താല്‍ ജനജീവിതം തന്നെ പ്രയാസകരമായിരിക്കുകയാണ്. കൂട്ടമായെത്തുന്ന വാനരപ്പട കണ്ണില്‍ കണ്ടെതെല്ലാം നശിപ്പിക്കുകയാണ്. കാര്‍ഷിക വിളകളും ഭക്ഷ്യ സാധനങ്ങളുമെല്ലാം നശിപ്പിക്കുകയാണ്. കല്‍പ്പറ്റയിലെ കുരങ്ങ് ശല്യത്തിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കല്‍പ്പറ്റ കോടതിയുടെ പ്രവര്‍ത്തനം പോലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.
വാനര ശല്യാം വീണ്ടും രൂക്ഷമായതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."