ബെസ്‌വാഡ വില്‍സണും ടി.എം.കൃഷ്ണയ്ക്കും മഗ്‌സസെ പുരസ്‌കാരം
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ ബെസ്‌വാഡ വില്‍സണും സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയ്ക്കും മഗ്‌സസെ അവാര്‍ഡ്. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന വിശ്രുത അവാര്‍ഡാണ് മഗ്‌സസെ.
കര്‍ണാടക സ്വദേശിയായ ബെസ്‌വാഡ വില്‍സണിന് മനുഷ്യാവകാശം ഉറപ്പുവരുത്തി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. കലയെ ജനകീയമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചതിനാണ് കൃഷ്ണയ്ക്ക് അവാര്‍ഡ്.
ദലിത് അവകാശ പോരാട്ടത്തിന്റെ പ്രമുഖ നേതാവും സഫാരി കര്‍മചാരി ആന്ദോളന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് അമ്പതുകാരനായ വില്‍സണ്‍. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണഖനി പ്രദേശത്താണ് ഇദ്ദേഹം ജനിച്ചത്. തോട്ടി സമുദായത്തില്‍ ജനിച്ച ഇദ്ദേഹം ജീവിതാനുഭവങ്ങളിലൂടെയാണു സാമൂഹികപ്രവര്‍ത്തനത്തിലെത്തിയത്.
സംഗീതലോകത്തെ ആഢ്യത്വത്തിനെതിരേയും ജാതീയതക്കെതിരേയും പോരാടി അതിനെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ് ടി.എം.കൃഷ്ണ. പ്രമുഖ സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യന്‍ കൂടിയായ ടി.എം.കൃഷ്ണ നിരവധി സംഗീതസംബന്ധിയായ രചനകളും നിര്‍വഹിച്ചിട്ടുï്.
പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം എന്നിവയ്ക്ക് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് മഗ്‌സസെ. ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസെയുടെ ഓര്‍മയ്ക്കാണു പുരസ്‌കാരം. മനിലയില്‍ ഓഗസ്റ്റ് 31നാണ് പുരസ്‌കാരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."