HOME
DETAILS

സ്വര്‍ണക്കടത്ത്; രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തി: ശിവശങ്കര്‍

  
backup
November 17 2020 | 01:11 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേരു വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമ്മര്‍ദം ചെലുത്തിയതായും ഇതിനു വഴങ്ങാത്തതുകൊണ്ടാണ് തന്നെ പ്രതിയാക്കിയതെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയാനിരിക്കെ രേഖാമൂലം സമര്‍പ്പിച്ച അന്തിമവാദത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഇ.ഡി ഹാജരാക്കിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അര്‍ധസത്യവും അര്‍ധനുണയുമാണെന്നു ഹരജിഭാഗം ചൂണ്ടിക്കാട്ടി.
കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കേസ് കെട്ടിച്ചമച്ചതാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സ്വപ്ന കഴിഞ്ഞ 10 നു ഇ.ഡിക്കു നല്‍കിയെന്നു പറയുന്ന മൊഴി വിശ്വാസയോഗ്യമല്ല. ശിവശങ്കറും സ്വപ്നയും കുടുംബ സുഹൃത്തുക്കളാണ്. സ്വപ്ന പ്രതിയായിട്ടുള്ള കുറ്റകൃത്യത്തെ കുറിച്ചു യാതൊരുവിധ സൂചനകളും ശിവശങ്കറിനു കിട്ടിയിട്ടില്ലെന്നും രേഖാമൂലം സമര്‍പ്പിച്ച വാദത്തില്‍ പറയുന്നു.
സര്‍വിസ് രേഖകളില്‍ യാതൊരുവിധ മോശം രേഖപ്പെടുത്തലുകളുമില്ലാത്തയാളാണ് ശിവശങ്കര്‍.
അതുകൊണ്ടു സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കപ്പെടാനോ ഇടയില്ല.കള്ളക്കടത്തുമായി തനിക്കു ബന്ധമില്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടുമില്ല. കസ്റ്റംസ് ഓഫിസറുടെ പേര് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിടാത്തത് ഇതുകൊണ്ടാണെന്നും ശിവശങ്കര്‍ ആരോപിച്ചു.
സ്വപ്നയുടെ ലോക്കറിലെ പണം സംബന്ധിച്ച് ഇ.ഡിയുടെ സ്വന്തം റിപ്പോര്‍ട്ടുകളും മറ്റ് അന്വേഷണ ഏജന്‍സികള്‍ നടത്തിയ കണ്ടെത്തലുകള്‍ തമ്മിലും പൊരുത്തക്കേടുകളുണ്ട്. ലോക്കറിലേത് സ്വര്‍ണ കള്ളക്കടത്തിലൂടെ ലഭിച്ച പണമാണെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇ.ഡിയും ഇക്കാര്യമാണ് നേരത്തേ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതു ലൈഫ് മിഷനിലെ പണമാണെന്നാണ് ഇ.ഡി പറയുന്നത്. ഇത് അങ്ങേയറ്റം സംശയാസ്പദമാണ്.
മാധ്യമ വിചാരണയ്ക്ക് ഇരയാക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണ ഏജന്‍സി തന്നെ ചോര്‍ത്തി നല്‍കുകയാണ്. തനിക്ക് സ്വര്‍ണ കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഇ.ഡി തന്നെ വാദത്തിനിടെ സമ്മതിച്ച കാര്യമാണ്.
കേസുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ പോലും അന്വേഷണം നടത്തിയിട്ടില്ല.
വാട്‌സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് കുറച്ചു വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തി ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago