അങ്കണവാടിയില്‍ നീന്തല്‍ കുളം നിര്‍മിച്ചു
പയ്യന്നൂര്‍: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളൂര്‍ തെരു അങ്കണവാടിയില്‍ നിര്‍മിച്ച നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നീന്തല്‍ കുളം നിര്‍മിച്ചു നല്‍കിയത്.
പരിശീലന സമയത്ത് മാത്രം വെള്ളം നിറച്ചുവയ്ക്കുന്ന രീതിയിലാണ് കുളം ക്രമീകരിച്ചിട്ടുള്ളത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശീയ നീന്തല്‍ താരവും വെള്ളൂര്‍ ഗവ. എല്‍.പി സ്കൂള്‍ അധ്യാപകനുമായ സി. ചന്ദ്രനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. സ്ഥല സൗകര്യമുള്ള എല്ലാ അങ്കണവാടികളിലും നീന്തല്‍ക്കുളം നിര്‍മിച്ച് നല്‍കാനാണ് നഗരസഭയുടെ തീരുമാനം. കെ.പി ജ്യോതി, പി.വി ദാസന്, വി. നന്ദന്, ഇന്ദുലേഖ പുത്തലത്ത്, ഇ. ഭാസ്ക്കരന്‍, പി.പി ദാമോദരന്‍, കെ.ആര് അജി, ടി.വി രതിക സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."