HOME
DETAILS

പത്തു രൂപ മിനിമം ചാര്‍ജ്; കര്‍ശന നിലപാടുമായി ബസുടമകള്‍

  
backup
September 22 2018 | 05:09 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%82-%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d

കണ്ണൂര്‍: മിനിമം ചാര്‍ജ് പത്തുരൂപയാക്കി വര്‍ധിപ്പിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങാനുള്ള തയാറെടുപ്പുമായി ബസുടമകള്‍ രംഗത്ത്. 30നകം തീരുമാനമായില്ലെങ്കില്‍ ജില്ലയിലെ സ്വകാര്യബസുകള്‍ നിരത്തിലിറക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. ജില്ലയിലെ സ്വകാര്യ ബസുകളുടെ ടാക്‌സ് അടക്കേണ്ട അവസാന തിയതി കൂടിയാണ് ഈ മാസം 30. നേരത്തെ ഓഗസ്റ്റ് 14 ആയിരുന്ന അവസാന തിയതി ആരും ടാക്‌സ് അടക്കാത്തതിനാല്‍ സെപ്റ്റംബര്‍ 14ലേക്ക് നീട്ടിയിരുന്നു. പിന്നീട് വീണ്ടും നീട്ടി സെപ്റ്റംബര്‍ 30 വരെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് കാരണം ഒട്ടേറെ ബസുകളുടെ ടാക്‌സ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും 30നുശേഷം ഭൂരിഭാഗം ബസുകളും നിരത്തിലിറക്കാനാകില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും 48 സീറ്റുകളുള്ള ഒരു ബസിന് 30,000 രൂപയാണ് ടാക്‌സ് അടക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ നികുതി ബഹിഷ്‌ക്കരണം നടത്താനും ബസ് ഉടമകള്‍ ആലോചിക്കുന്നുണ്ട്.
സംസ്ഥാന ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 26ന് തിരുവനന്തപുരത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ബസുടമകളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുകയും ഇതില്‍ പെട്ടെന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടങ്ങാനുമാണ് സംഘടനകള്‍ ആലോചിക്കുന്നത്. ജില്ലയിലെ അഞ്ചോളം ബസുടമകളുടെ സംഘടനകളും സമരത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായാണ് രംഗത്തുള്ളത്.
നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നു ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 78 രൂപയിലെത്തിക്കഴിഞ്ഞു.
അതിനാല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 25 ശതമാനം വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് ദൂരപരിധി അഞ്ചു കിലോമീറ്ററില്‍ നിന്നു പകുതിയായി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കുക എന്നിവയാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.
നേരത്തെ ജില്ലയില്‍ 2400 സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നെങ്കില്‍ ഇന്ന് 1200 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. ഇന്ധനവില വര്‍ധനവ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ബാക്കിയുള്ള ബസുകള്‍ സര്‍വിസ് നിര്‍ത്തുകയായിരുന്നുവെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago