'തിരുവായ്ക്ക് എതിര്‍വാ ഇല്ല'; കണ്ണൂരിലുണ്ട് പ്രതിപക്ഷമില്ലാത്ത 12 ഇടങ്ങള്‍!
കണ്ണൂര്‍: മറുപക്ഷമില്ലാതെ കണ്ണൂരിലുണ്ട് 12 തദ്ദേശ സ്ഥാപനങ്ങള്‍. എല്ലായിടത്തും ഭരണം ഇടതുമുന്നണിയ്ക്കും. ഇതില്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും വിജയിച്ചിരിക്കുന്നത് സി.പി.എം തനിച്ചാണ്.
പ്രതിപക്ഷത്ത് ഒരാള്‍ മാത്രമുള്ള 10 പഞ്ചായത്തുകളും ജില്ലയിലുണ്ട്. ഇതില്‍ ഒരെണ്ണം യു.ഡി.എഫും ഒന്‍പതെണ്ണം എല്‍.ഡി.എഫും ഭരിക്കുന്നു. യു.ഡി.എഫിന് അംഗമില്ലാത്ത കോട്ടയം പഞ്ചായത്തില്‍ ബി.ജെ.പിയുടെ ഒരംഗമാണ് പ്രതിപക്ഷം.
യു.ഡി.എഫിന് അംഗമില്ലാത്ത ഏഴോത്തും പിണറായിയിലും കോണ്‍ഗ്രസ് സ്വതന്ത്രന്‍മാരാണ് പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത്. എല്‍.ഡി.എഫിന് അംഗമില്ലാത്ത മാട്ടൂല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ അംഗമാണ് പ്രതിപക്ഷത്ത്. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ തവണ ഇടതുമുന്നണി 14 ഇടങ്ങളില്‍ എതിരില്ലാതെ വിജയിച്ചിരുന്നു.
ഭീഷണിപ്പെടുത്തിയും കള്ളവോട്ടു ചെയ്തുമാണ് ഇത്തരം തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുപക്ഷം ഏകപക്ഷീയ വിജയം നേടുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഇക്കുറി അതനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട.
കണ്ണൂരിലെ പ്രതിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളും അംഗങ്ങളും: കാങ്കോല്‍ ആലപ്പടമ്പ് (സി.പി.എം 14), ആന്തൂര്‍ നഗരസഭ (സി.പി.എം 27, സി.പി.ഐ 01), ചെറുതാഴം (സി.പി.എം 16, സി.പി.ഐ 01), ചെറുകുന്ന് (സി.പി.എം 12, സി.പി.ഐ 01), കണ്ണപുരം (സി.പി.എം 13, സി.പി.ഐ 01), കല്ല്യാശ്ശേരി (സി.പി.എം 17, സി.പി.ഐ 01), കരിവെള്ളൂര്‍ പെരളം (സി.പി.എം 13, സി.പി.ഐ 01), മലപ്പട്ടം (സി.പി.എം 12, സി.പി.ഐ 01), ചിറ്റാരിപറമ്പ് (സി.പി.എം 11, സി.പി.ഐ 04), പന്ന്യന്നൂര്‍ (സി.പി.എം 14, സി.പി.ഐ 01, കതിരൂര്‍ (സി.പി.എം 16, സി.പി.ഐ 02), പാനൂര്‍ ബ്ലോക്ക് സി.പി.എം 12, സി.പി.ഐ 01).
പ്രതിപക്ഷത്ത് ഒരാള്‍ മാത്രമുള്ള പഞ്ചായത്തുകള്‍: ഏഴോം, എരമം കുറ്റൂര്‍, കുറ്റിയാട്ടൂര്‍, എരഞ്ഞോളി, പിണറായി, മാങ്ങാട്ടിടം, കോട്ടയം, കൂത്തുപറമ്പ് നഗരസഭ, തലശ്ശേരി ബ്ലോക്ക്, മാട്ടൂല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."