HOME
DETAILS

സംഘ്പരിവാറിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി

  
backup
June 25 2019 | 21:06 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%95

 


കൊച്ചി: പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്റെ 'വിവേക് ' എന്ന ഡോക്യുമെന്ററി രാജ്യാന്തര ഡോക്യുമെന്ററി മേളയില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ ചിത്രത്തിന് സെന്‍സര്‍ ഇളവ് നല്‍കാത്തതിനെതിരേ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വര്‍ധനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവിട്ടത്.
ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാര്‍ത്താ വിതരണ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. സംഘ്പരിവാറിനെ വിമര്‍ശിക്കുന്നതിനാല്‍ ഇതിന് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയാറാവാത്തതിനാല്‍ പ്രദര്‍ശനാനുമതിയും കിട്ടിയിരുന്നില്ല.
ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകള്‍ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു 'വിവേക് ' എന്ന ഡോക്യുമെന്ററി. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, കേന്ദ്ര മന്ത്രാലയത്തില്‍നിന്ന് സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago