HOME
DETAILS
MAL
ബീവറേജസിനെതിരേയുള്ള സമരത്തില്‍ ഇന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ പങ്കെടുക്കും
backup
May 19 2017 | 22:05 PM
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ലെറ്റ് അടച്ചു പൂട്ടണമെന്നാവശ്യാപ്പെട്ട് ആദിവാസി അമ്മമാര്‍ കഴിഞ്ഞ 480 ദിവസമായി നടത്തി വരുന്ന സമരത്തിന് ഐക്യ ദാര്‍ഢ്യവുമായി ഇന്ന് പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, ജയശ്രീ എന്നിവരും ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര് നീലകണ്ഠനും സത്യഗ്രഹമിരിക്കും. മദ്യ നിരോധന സമിതി, ഗാന്ധി ദര്ശന് വേദി, ആദിവാസി ഫോറം, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെയായിരിക്കും ഇന്നത്തെ സമരപരിപാടികളെന്ന് സമരസമിതി കണ്‍വീനര്‍ വെള്ളസോമന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."