തെങ്ങുകള്‍ക്ക് കൂമ്പ് ചീയല്‍ രോഗം വ്യാപകമാകുന്നു
കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയിലെ തെങ്ങുകളില്‍ കൂമ്പ് ചീയല്‍ രോഗം വ്യാപകമായതോടെ തനിവിളയായി തെങ്ങ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തെ കര്‍ഷകരുടെ തെങ്ങുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
മണ്ഡരിക്കും മഞ്ഞളിപ്പിനും പുറമെയാണ് കൂമ്പ് ചീയല്‍ രോഗം വ്യാപകമായത്.
ഏഴ് വര്‍ഷത്തോളം പ്രായമുള്ള തെങ്ങുകള്‍ക്കാണ് രോഗം കൂടുതലായും കാണുന്നത്. മണ്ണിന്റെ ഘടനമാറ്റവും മൂലകങ്ങളുടെ കുറവുമാണ് ഇതിന് പ്രധാനകാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ രോഗപ്രതിരോധ നടപടി സ്വീകരിക്കാന്‍ കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി തെങ്ങിന് കൂമ്പില്‍ നിശ്ചിത അളവില്‍ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതിയെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. കുരുമുളക് കൃഷി പാടെ നശിച്ചതോടെയാണ് കര്‍ഷകര്‍ വയലുകളിലും തെങ്ങുകള്‍ നട്ടത്.
എന്നാല്‍ പുതിയിനം തെങ്ങുകള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. തെങ്ങുകള്‍ക്ക് വ്യാപകമായികൊണ്ടിരികുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."