കാട്ടാനകളുടെ കണക്കെടുപ്പ് സമാപിച്ചു
സുല്‍ത്താന്‍ ബത്തേരി: മൂന്ന് ദിവസങ്ങളിലായി രാജ്യത്താകമാനം നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പ് സമാപിച്ചു. സംസ്ഥാനത്തെ കണക്കെടുപ്പിന്റെ മേല്‍നോട്ടം പെരിയാര്‍ ടൈഗര്‍ റിസര്‍വിനാണ്. ശേഖരിച്ച വിവരങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെത്തിച്ചാണ് അപഗ്രഥനം നടത്തുന്നത്.
ഡംങ് കൗണ്ട്, ബ്ലോക്ക് കൗണ്ട്, വാട്ടര്‍ ഹോള്‍ കൗണ്ട് എന്നിങ്ങനെ മൂന്നു രീതിയിലാണ് കണക്കെടുപ്പ് നടത്തിയത്. ഇവ മൂന്നും കൂടി ചേര്‍ത്ത് പഠനം നടത്തിയാലെ ആനകളുടെ കണക്ക് കണ്ടെത്താനാകൂ. ഇതിന് ഒരു മാസത്തോളം സമയം ആവശ്യമാണ്.
വയനാട് വന്യജീവി സങ്കേതത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ 68 വനപാലകരാണ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പുകള്‍ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ പ്രോജക്ട് എലിഫന്റ് ഡയറക്ടര്‍ ആര്‍.ആര്‍. ശ്രീവാസ്തവ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ റോയി പി. തോമസ് എന്നിവര്‍ ബുധനാഴ്ച വയനാട് വന്യജീവി സങ്കേതം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."