HOME
DETAILS
MAL
ജസ്റ്റിസ് രമണക്കെതിരേ ആരോപണമുന്നയിച്ച കേസ്: യു.യു ലളിത് പിന്മാറി
backup
November 17 2020 | 01:11 AM
ന്യൂഡല്‍ഹി: സുപ്രിംകോടതി ജസ്റ്റിസ് എന്‍.വി രമണക്കെതിരേ ആരോപണമുന്നയിച്ചതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹന് റെഡ്ഡിക്കെതിരായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജസ്റ്റിസ് യു.യു ലളിത് പിന്മാറി. അഭിഭാഷകനായിരിക്കെ ഈ കേസിലെ കക്ഷികള്‍ക്ക് വേണ്ടി ഹാജരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് യു.യു ലളിത് പിന്മാറിയത്. വിനീത് സരണ്‍, രവീന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍. തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന് വേണ്ടി ജസ്റ്റിസ് രമണ ഹൈക്കോടതിയിലും മറ്റും ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗന്മോഹന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."